സമര്‍പ്പിത അധ്യാപനം ഇവിടെ ഈ സ്കൂളില്‍.. ശില്പ -ഒമ്പത് വയസ് കാസര്‍കോട് ജില്ല കാലുകള്‍ തളര്ന്നതിനാല്‍ നടക്കാന്‍ കഴിയില്ല എല്ലൊടിയുന്ന അസുഖവും എന്‍ഡോ സള്‍ഫാന്‍ ദുരന്തത്തിന് ഇരയായ കുരുന്നു. സ്കൂളില്‍ ചേര്‍ത്തെങ്കിലും പോയില്ല.അല്ല പോകാനായില്ല ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. കൂട്ടുകാര്‍ സ്കൂളില്‍ പോകുന്നത് അവള്‍ നോക്കി കിടന്നു... "ഞാന്‍ ശില്പയുടെ വീട്ടില്‍ എത്തി .അവളുടെ അമ്മ പറഞ്ഞു ശില്പ പാട്ട് പാടും എണ്ണാനും അറിയാം. ഞാന്‍ ചോദിച്ചു" ശില്പാ എണ്ണിത്തരാമോ ?" അവള്‍ കരയാന്‍ തുടങ്ങി.പാവം ശില്പയെ വിഷമിപ്പിച്ചല്ലോ.എനിക്കും വിഷമമായി. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുതായിരുന്നു. ഞാനും സുരേഷും( റിസോഴ്സ് അദ്ധ്യാപകന്‍ ) രണ്ടാം ദിവസവും അവള്‍ക്കരികില്‍ എത്തി. അവളുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു. ക്രയോനും കഥാ പുസ്തകങ്ങളും ലഭിച്ചപ്പോള്‍ അവളുടെ കണ്ണില്‍ തിളക്കം. അവള്‍ അമ്മയെ നോക്കി.വിശ്വസിക്കാനാകത്ത്ത ഒരനുഭവം ഉണ്ടായത് പോലെ. ലാപ് ടോപ്പില്‍ ഞങ്ങള്‍ അവളെ കുഞ്ഞു സിനിമകള്‍ കാണിച്ചു .ഈയര്‍ ഫോണ്‍ വെച്ച് പാട്ടുകള്‍ കേള്‍പിച്ചു. കണ്ട ദൃശ്യങ്ങളും കേട്ട പാട്ടുകളും അവള്‍ക്കു വര്‍ത്തമാനം പറയാന്‍ വിഭവങ്ങളായി.ഞങ്ങള്‍ സുഹൃത്തുക്കളായി ശില്പ എന്റെ ബുക്കില്‍ അവളുടെ പേരെഴുതി.ഞാന്‍ അവളുടെ ബുക്കില്‍ ചിത്രങ്ങള്‍ വരച്ചു. അവള്‍ അവയ്ക്ക് നിറം നല്‍കി അടുത്ത ദിവസം കാണിക്കും. ശില്പയുടെ അടുത്ത് എന്നും എത്താന്‍ കഴിയില്ല. ജോലിയുടെ സ്വഭാവം അങ്ങനെ.എങ്ങനെ അവളെ സഹായിക്കാന്‍ കഴിയും.? ഞാന്‍ പലരുമായി ആലോചിച്ചു.നാലിലാംകണ്ടം സ്കൂളിലെ എസ ആര്‍ ജി യില്‍ വിഷയം അവതരിപ്പിച്ചു . സുഹൃത്ത് വേണു മാഷുമായി ആലോചിച്ചു. "നീ മൂന്നു ദിവസം അവിടെ പോയില്ലേ.എനിക്ക് കഴിയുന്നതും ഞാന്‍ ചെയ്യും".ആ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമായി ശില്‍പയ്ക്ക് ബാല പ്രസിദ്ധീകരണങ്ങള്‍ സംഘടിപ്പിക്കാന്‍ വിനയന്‍ മാഷും (ഇസ്സത്തുല്‍ ഇസ്ലാമിയ )സഹായിച്ചു. വേണു മാഷ് മിക്ക ദിവസങ്ങളിലും ശില്പയുടെ വീട്ടില്‍ എത്തുകയും അവള്‍ക്കു പലവിധ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും ചെയ്തു. ഒരു ദിവസം വേണു മാഷിന്റെ ഫോണ്‍" ശില്പ ഇന്ന് സ്കൂളില്‍ വന്നു .അവള്‍ക്കു പുതിയ കൂട്ടുകാരെ ഇഷ്ടമായി.അവള്‍ നന്നായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നു..." പിന്നീട് പല ദിവസങ്ങളിലും ശില്പ സ്കൂളില്‍ എത്തി. പി ടി എ ശില്‍പയ്ക്ക് തുണയായി എത്തി.അവള്‍ക്കും അവളെപോലെ പ്രയാസം അനുഭവിക്കുന്ന രേഷ്മയ്ക്കും സഹായം.ആദ്യ പടിയായി അയ്യായിരം രൂപ വീതം. സ്കൂള്‍ വിട്ടാല്‍ വേണു മാഷ് ശില്പയ്ക്കൊപ്പം.സ്വന്തം വീടെത്താന്‍ ഇരുളും. വെളിച്ചം നല്‍കുമ്പോള്‍ ഇരുള്‍ മറന്നു പോകുന്നതാ ദിവസങ്ങള്‍ കഴിഞ്ഞു പോയി. വീണ്ടും വേണു മാഷിന്റെ ഫോണ്‍ "ശില്പ വീണു.. വീണ്ടും.....ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാ.." ഞാന്‍ തരിച്ചു പോയി. വിധിയെ പഴിച്ചു മാറി നില്‍കാന്‍ വേണു മാഷിനായില്ല.അവള്‍ക്കരികെ മാഷ് കൂടുതല്‍ സമയം ചെലവഴിച്ചു. അവളും കാത്തിരുന്നു അവളുടെ പ്രിയപ്പെട്ട മാഷിനെ. ഡിസംബര്‍ പന്ത്രണ്ടു ഞായര്‍. വേണു മാഷിന്റെ ഫോണ്‍" നീ വരുന്നോ ശില്പയുടെ വീട്ടിലേക്കു." വേണു മാഷിന്റെ സ്കൂട്ടറിന്റെ പിറകില്‍ ഇരിക്കുമ്പോഴും മനസ്സില്‍ ശില്പയായിരുന്നു. ഒരു കഥാ പുസ്തകം കരുതിയിരുന്നു അവള്‍ക്കു നല്‍കാന്‍. സ്കൂട്ടര്‍ നിറുത്തി പെട്ടിയില്‍ നിന്നും ആപ്പിള്‍ കൂടയും പുസ്തകവുമായി വേണു മാഷ് മുന്നില്‍ ഞാന്‍ പിറകെ. മാഷ് ആ വീട്ടിലെ ഒരംഗമായി കഴിഞ്ഞിരുന്നു ഞങ്ങളെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അവള്‍ക്കു പത്രം വായിച്ചു കേള്‍പ്പിച്ചത് ഞാനാണ്. ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കിട്ടു .അവള്‍ പറഞ്ഞതെല്ലാം ഞാന്‍ എഴുതി.അവള്‍ അത് വായിച്ചു കേള്‍പിച്ചു. ശില്‍പയ്ക്ക് വേണു മാഷ് ഇതിനോടകം എത്രയോ ബിഗ് ബുക്കുകള്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നു.. അവള്‍ക്കു വായിക്കാന്‍ പാകത്തില്‍ ചാര്‍ട്ട് തൂക്കും.അവള്‍ കിടന്നു കൊണ്ട് വായിക്കും അങ്ങനെ ശില്പ പഠിക്കുകയാണ്." മഹേഷ് ,ബി ആര്‍ സിചെറുവത്തൂര്‍ .
വാര്‍ത്തകള്‍

Subscribe to:
Posts (Atom)
No comments:
Post a Comment