ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കന്ന ടീച്ചര്‍മാര്‍ മാലാഖമാര്‍ തന്നെ. അവര്‍ക്ക് സ്വപ്നങ്ങളുടെ ചിറകുകളില്‍ കുട്ടികളെ കൊണ്ടുപോകാന്‍ കഴിയും. ഇത്തവണ പരിശീലനത്തില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ സ്കൂള്‍ ഒന്ന് തുറന്നു കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ച അവര്‍ ക്ലാസില്‍ വിസ്മയം ഒരുക്കുന്നു. വളരുന്ന പഠനോപകരണത്തെ അതിന്റെ അപ്പുറമുള്ള സാധ്യതയും കൂടി കൂട്ടിച്ചേര്‍ത്തു പ്രയോഗിക്കുകയാണ് ചെറുവത്തൂരിലെ ടീച്ചര്‍മാര്‍. തുണികള്‍ വരുന്ന ചെറിയ കാര്‍ഡ് ബോര്‍ഡ് കവറുകളില്‍ മണല്‍ത്തടം ഒരുക്കി അതില്‍ അരുമ കഥാപാത്രങ്ങളെ അവയുടെ രംഗ സജ്ജീകരണസമേതം അവതരിപ്പിക്കും. കുരുന്നുകള്‍ക്ക് എടുക്കാം .ഓമനിക്കാം . പുന്നാരം പറയാം. പിന്നെ കഥയിലെ വര്‍ത്തമാനോം വിവരണോം എന്താന്നു വച്ചാല്‍ അതൊക്കെയുമാകാം . നോക്കൂ ആമയും ആനയും വാഴത്തോട്ടത്തില്‍. കൊതിയോടെ ആടും പശുവും വേലിക്കല്‍ പമ്മി നില്‍ക്കുന്നു. കുല വരും പഴുക്കും. അപ്പോള്‍ ഈ വേലി പൊളിക്കുമോ പൊളിയുമോ .!. (.ചിത്രം വലിയപറമ്പ എ.എല്‍.പി സ്കൂളിതെ റീന ടീച്ചറുടെ ക്ലാസ് മുറിയില്‍ നിന്ന്.)
Monday, 20 August 2012
കഥ പറയുന്ന മണല്‍ത്തടം.

Labels:
കഥ പറയുന്ന മണല്‍ത്തടം.
Subscribe to:
Post Comments (Atom)
No comments:
Post a Comment