പ്രതിഫലനാത്മക കുറിപ്പ് എസ് ആര്‍ ജിയില്‍ എങ്ങനെ അവതരിപ്പിക്കും?
പ്രതിഫലനാത്മക
കുറിപ്പെഴുതണം എസ് ആര്‍
ജിയില്‍ ചര്‍ച്ച ചെയ്യണം
എന്നു നിര്‍ദ്ദേശം
- അത് എസ് ആര്‍ ജിയില്‍ എന്തിനാ ചര്‍ച്ച ചെയ്യുന്നത്?
- എന്താ അവതരിപ്പിക്കേണ്ടത്?
- എങ്ങനെ ചര്‍ച്ച ചെയ്യും?
- പ്രതഫലനാത്മകകുറിപ്പുകള്‍ ഒന്നാം വാരം രണ്ടാം വാരം എന്ന കണക്കിനേ എഴുതാനാകുകയുള്ളോ? തന്റെ ഉളളിലേക്ക് നോക്കുന്ന ഏതൊരധ്യാപികയ്ക്കം പ്രതിഫലിക്കുന്നവ കുറിച്ചു കൂടേ? അധ്യാപികയ്ക് തോന്നുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും കുറിക്കാം.
വ്യക്തമായ
ഉദാഹരണമില്ലാതെ സാങ്കല്പികമായി
എത്ര നാള്‍ പറയും?
ഗുണപരമായ
എന്തെങ്കിലും സംഭവിച്ചാലല്ലേ
എസ്‍ ആര്‍ ജി യോഗങ്ങള്‍തന്നെ
ഗുണമുളള ഏര്‍പ്പാടാകൂ
വിദ്യാലയങ്ങളില്‍
അവ്യക്തതയുളള നിരവധി കാര്യങ്ങള്‍.
അതിനു
പ്രായോഗികമായ തെളിവുകള്‍
നല്‍കേണ്ടതാരാണ്?
ജില്ലയിലെ
അക്കാദമിക സ്ഥാപനങ്ങള്‍
തന്നെ.
ആലപ്പുഴ
ഡയറ്റ് കഴിഞ്ഞ മാസം മൂന്നു
ട്രൈ ഔട്ട് നടത്തി.
ഫാക്കല്‍റ്റിയംഗങ്ങള്‍
വിദ്യാലയത്തില്‍ പോയി
ക്ലാസെടുത്ത് ബോധ്യപ്പെട്ടു.
ആ
വിദ്യാലയത്തിലെ അധ്യാപകരെ
ബോധ്യപ്പെടുത്തി.
(വെറുതേ
വിദ്യാലയം സന്ദര്‍ശിച്ച്
സന്ദര്‍ശകഡയറയില്‍ ഉപദേശരൂപേണ
കുറേ കുറിപ്പുകള്‍ എഴുതുന്നതില്‍
വലിയ അര്‍ഥമൊന്നുമില്ല.)
ചെയ്തു
കാണിച്ചു കൊടുക്കണം
സുലഭ
ടീച്ചര്‍ മിത്രകരി സ്കൂളില്‍
നടത്തിയ ട്രൈ ഔട്ടിന്റെ
അനുഭവവും വിശകലനവുമാണ് ചുവടെ
നല്‍കുന്നത്.
വീഡിയോ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് കുട്ടികള്‍ പ്രവര്‍ത്തനം ചെയ്തു.
അതിന്റെ വിശദാംശങ്ങള്‍ വിലയിരുത്തല്‍ കുറിപ്പുകളിലൂടെ മനസിലാകും. അതു നോക്കൂ.
ഈ
വിലയിരുത്തല്‍ കുറിപ്പില്‍
എന്തെല്ലാം കാര്യങ്ങളാണ്
പരിഗണിച്ചത്?
അവയെല്ലാം
പ്രസക്തമാണോ?
- ഓരോ കുട്ടിയേയുംകുറിച്ച്
- കുട്ടികള്‍ക്ക് നല്‍കിയ സഹായം
- അനുഭവപ്പെട്ട പ്രശ്നം
- കുട്ടികളുടെ നോട്ട് ബുക്കിലെ രേഖപ്പെടുത്തല്‍
- പഠനതന്ത്രം (ഐ ടി) ഫലപ്രദമായോ?
- സ്വയം വിലയിരുത്തല്‍
എങ്കില്‍
എസ് ആര്‍ ജിയില്‍ പ്രതിഫലനാത്മക
കുറിപ്പ് എങ്ങനെ എന്തിന്
ചര്‍ച്ച ചെയ്യണം?
- പഠനനേട്ടത്തിലൂന്നിയുള്ള പങ്കുവെക്കലാവണം
- ക്ലാസിലെ മികവ് പങ്കുവെക്കുന്നതിന്
- ക്ലാസ് തല പ്രശ്നങ്ങള്‍ക്ക് സ്കൂള്‍തല പരിഹാരം ആസൂത്രണം ചെയ്യുന്നതിന് സഹായകമാകണം.
- അധ്യാപികയുടെ ആസൂത്രണവും വിലയിരുത്തലും കാണിച്ച് ബോധ്യപ്പെടുത്തണം. നല്ല രീതിയില്‍ പ്രക്രിയയും വിലയിരുത്തലും എഴുതാത്തവര്ക്ക് പ്രതിഫലനാത്മക കുറിപ്പിനെ സാധൂകരിക്കാനോ വിദ്യാലയത്തെ അക്കാദമിക തെളിച്ചം കൊണ്ട് പ്രചോദിപ്പിക്കാനോ കഴിയില്ല.
- മേല്‍ സൂചിപ്പിച്ച പ്രതിഫലനാത്മക കുറിപ്പിനെ പിന്തുണ്യ്കുന്ന ടീച്ചിംഗ് മാന്വലിലെ പ്രസക്ത ഭാഗം ഇങ്ങനെ-
അതെ പ്രതിഫലനാത്മക കുറിപ്പും തെളിവുകളും
എസ്‍ ആര്‍ജിയുടെ മിനിറ്റ്സില്‍ വന്നാല്‍ പോര. നന്മകള്‍, കണ്ടെത്തലുകള്‍
മറ്റു ക്ലാസുകളിലേക്ക് വ്യാപിപ്പിക്കണം.അതിനുളള തീരുമാനം എടുക്കണം
ഉദാഹരണത്തിന് ഈ പ്രതിഫലനാത്മക കുറിപ്പ് അവതരിപ്പിക്കുന്ന എസ്‍ ആര്‍ ജി
എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ നോട്ട്
ബുക്ക് സമഗ്രമാക്കുന്നതിനും അതിനു പാകത്തില്‍ ടീച്ചിംഗ് മാന്വല്‍
സൂക്ഷ്മതയോടെ എഴുതുന്നതിനും തീരുമാനിക്കാം
ഭാഷേതര വിഷയങ്ങളിലും ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ഇടപെടല്‍ നടത്താനും
സാങ്കേതിക വിദ്യാസഹായത്തോടെ ആശയരൂപീകരണം ശക്തമാക്കാനും തീരുമാനിക്കാം
ഓരോ ആഴ്ചയിലും ഓരോ പുതിയ കണ്ടെത്തുകള്‍ പ്രതിഫലനാത്മക കുറിപ്പിലൂടെ വരട്ടെ
പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും മറക്കേണ്ട(കടപ്പാട്-ചൂണ്ടുവിരല്‍ ,കലാധരന്‍മാസ്റ്റര്‍)
No comments:
Post a Comment