Wednesday 1 April 2020

പoനോത്സവ സ്റ്റേജിൽ

കൃതിയ രഞ്ജിത്ത്.
ചെറിയാക്കരയിലെ ഒന്നാം ക്ലാസുകാരി.
ഒന്നാം ക്ലാസിൽ 6 മാസം പിന്നിടുമ്പോൾ തന്നെ അവളും കൂട്ടുകാരികളും സ്വതന്ത്ര വായനക്കാരായി മാറിയിരുന്നു.
..................................
പoനോത്സവ സ്റ്റേജിൽ ഞങ്ങൾ 200 ഓളം വായനാ കാർഡുകൾ നിരത്തിയതിൽ നിന്ന് ക്ഷണിക്കപ്പെട്ടവരും നാട്ടുകാരും എടുത്തു നൽകിയ വായനാ കാർഡ് ഒന്നാം ക്ലാസിലെ മുഴുവൻ പേരും ഒഴുക്കോടെ വായിച്ച് നാട്ടുകാരെ വിസ്മയിപ്പിച്ചു.
നാട്ടുകാർ പറഞ്ഞ വലിയ വാക്യങ്ങൾ മുഴുവൻ കുട്ടികളും ഒരു തെറ്റു പോലും വരുത്താതെ എഴുതി കൈയടി നേടി.
.....................................
കൃതിയയിലേക്ക് വരാം.. കഴിഞ്ഞ 3 മാസത്തിനിടയിൽ 24 ഓളം കഥയും കവിതയും എഴുതി അവൾ ഒന്നാം ക്ലാസിലെ അവളുടെ പ്രിയപ്പെട്ട മഞ്ജുള ടീച്ചറെ ഏല്പിച്ചു.
വിദ്യാലയം അവളുടെ രചനകൾ സമാഹരിച്ച് ഒന്നാം ക്ലാസുകാരിയുടെ സർഗ ചിന്തകൾ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ദിവസം പനോത്സവത്തിൽ പ്രശസ്ത കവിയും ഹയർ സെക്കന്ററി അധ്യാപകനുമായി ശ്രീ രഞ്ജിത്ത് ഓരി കൃതിയ രഞ്ജിത്തിന്റെ പുസ്തകം പൂക്കാലം പ്രകാശനം ചെയ്തു...
ഇങ്ങനെയാണ് പൊതുവിദ്യാലയങ്ങൾ...
അവിടുത്തെ ഒന്നാം ക്ലാസുകാർ പോലും നമ്മളെ വിസ്മയിപ്പിക്കും...
അവരെ പുസ്തക ലോകത്തെത്തിച്ച ചെറിയാക്കരയുടെ പ്രിയ ടീച്ചർ മഞ്ജുള എൻ ന് ബിഗ് സല്യൂട്ട്

വിദ്യാലയത്തിന്റെ പഠനോത്സവം പലോത്ത് AKG മന്ദിരത്തിലാണ് സംഘടിപ്പിച്ചത്. വൈകുന്നേരം 5 മുതൽ രാത്രി 9 വരെ പഠനോത്സവ സംഗമം നടന്നു.
വിദ്യാലയം ഒരു വർഷം തടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 120 പാനലുകൾ പ്രദർശിപ്പിച്ചു. പങ്കെടുത്ത മുഴുവൻ പേർക്കും പായസം നാട്ടുകാർ സ്പോൺസർ ചെയ്തു.
മക്കൾ തങ്ങളുടെ അറിവുകളും കഴിവുകളും പൊതുസമൂഹത്തിന് മുന്നിൽ നന്നായി അവതരിപ്പിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലും അതിഥികൾക്ക് സ്വാഗതം പറഞ്ഞത് പ്രീ പ്രൈമറി യിലെയും ഒന്നാം ക്ലാസിലെയും കുട്ടികളായിരുന്നു.
കൊറോണ... കാരണം അപ്രതീക്ഷിത അവധി കാരണം പല വിദ്യാലയങ്ങൾക്കും ഒരു ചെറു കൂട്ടായ്മക്ക് പോലും അവസരം കിട്ടാതിരുന്നപ്പോൾ നാലാം ക്ലാസിലെ കൂട്ടുകാർക്ക് സമ്മാനങ്ങൾ നൽകി യാത്രയാക്കാനും ഒരു സ്കൂൾ വാർഷികം എന്ന നിലയിലും ഗ്രാമ മനസ്സുകളെ ഉണർത്തി പനോത്സവം സംഘടിപ്പിക്കാനും സാധിച്ചു.
പരിപാടി വീക്ഷിക്കാനെത്തിയത് 400 ഓളം പേരാണ്...പഠനോത്സവ ദിനത്തിൽ മാത്രം പ്രീ പ്രൈമറി യിൽ 15 അഡ്മിഷൻ
ഒന്നാം ക്ലാസിൽ 12...കുട്ടികൾ ഇനിയും വരും.. നമ്മൾ മുന്നോട്ട്.SCERT റിസർച്ച് ഓഫീസർ കെ ബാബു പംനോത്സവം ഉദ്ഘാടനം ചെയ്തു.ഹരിത മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ ,വാർഡ് മെമ്പർ പി ഇന്ദിര, രഞ്ജിത്ത് ഓരി, ബിജു ചിലമ്പിൽ, പി കുഞ്ഞിക്കണ്ണൻ, പി ഗോപാലൻ, വിനോദ് ok, പ്രിനിത എം, ബാലചന്ദ്രൻ പി എന്നിവർ സംസാരിച്ചു.H M പുഷ്പവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സതീശൻ എം പി നന്ദിയും പറഞ്ഞു.
ജി.എൽ പി എസ് ചെറിയാക്കരയിൽ ജൈവ പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവെടുപ്പ്.കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് വിദ്യാലയ പറമ്പിലും വിദ്യാലയത്തിനടുത്തുള്ള വയലിലും കൃഷി ഒരുക്കിയത്.
ഉച്ചഭക്ഷണത്തിന് വിഷ രഹിത ഉച്ചഭക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ഒരുക്കിയിരിക്കുന്നത്.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചിട്ടയായി കൃഷിയെ പരിപാലിച്ചപ്പോൾ വിളവ് നൂറ് മേറി. 3 ക്വിൻറലിനടുത്ത് വെള്ളരി മാത്രം ലഭിക്കുകയുണ്ടായി. കൃ ഷി യെ ഒരു പOന പ്രവർത്തനം എന്ന നിലയിലാണ് വിദ്യാലയം ഏറ്റെടുത്തത്.മാർച്ച് 8 ന് നടക്കുന്ന പഠനോത്സവത്തിൽ ഗണിതശേഷി വിലയിരുത്താൻ കുട്ടികൾ കച്ചവടക്കാരി കൊണ്ട് സ്റ്റാൾ ഒരുക്കാനും വിദ്യാലയം തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ ഹരിത ക്ലബ്ബ് കൺവീനർ എം പി സതീശനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

No comments:

Post a Comment