അമ്മമാരുടെ തിരക്കഥയിൽ
ചെറിയാക്കരയിൽ ' ഇഷാൻ '
പിറന്നു.
വിദ്യാലയത്തിൽ തിരക്കഥ രചനാ ശില്പശാല നടത്തുക, എല്ലാ രക്ഷിതാക്കളും പങ്കാളികളാകുക, വിദഗ്ദരുടെ നേതൃത്വത്തിൽ ചർച്ച ചെയ്ത് മെച്ചപ്പെടുത്തുക, വിദ്യാലയവും പരിസരവും ലൊക്കേഷനാക്കുക, രക്ഷിതാക്കളും കുട്ടികളും അഭിനേതാക്കളാകുക. അങ്ങനെ അഞ്ചു ദിവസത്തിനുള്ളിൽ ചെറിയാക്കര സർക്കാർ എൽ.പി.എസിൽ പിറന്നു വീണത് ചെറുതല്ലാത്തൊരു ഹ്രസ്വസിനിമ. സമൂഹത്തിലെ ഭിന്നശേഷിയുള്ള കുട്ടികളോട് അവഗണനയല്ല പരിഗണനയാണ് വേണ്ടതെന്ന വലിയ സന്ദേശമാണ് അഞ്ച് മിനിട്ട് ദൈർഘ്യമുള്ള 'ഇഷാൻ ' എന്ന ഹ്രസ്വചലച്ചിത്രത്തിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്.
കാസർകോഡ് ജില്ലയിലെ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലാണ് ചെറിയാക്കര സർക്കാർ എൽ .പി.എസ്. രണ്ടു വർഷം മുമ്പ് ഒന്നാം തരത്തിൽ അർച്ചനഒരു കുട്ടി മാത്രം പ്രവേശനം നേടി അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു, വിദ്യാലയം. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്റെ നേതൃത്വത്തിൽ
ഗവേഷണ വിദ്യാലയമായി തെരഞ്ഞെടുത്തിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നിതാന്ത ജാഗ്രതയും നൂതന വിദ്യാഭ്യാസ ഇടപെടലുകളുടെയും ഭാഗമായി കുട്ടികളുടെ എണ്ണം 45 ആയി ഉയർന്നു.കുട്ടികളുടെ പഠന നേട്ടങ്ങൾ ക്യു ആർ കോഡുപയോഗിച്ച് രക്ഷിതാക്കളിലെത്തിക്കുന്ന സാങ്കേതികവിദ്യ സംസ്ഥാനത്താദ്യമായി നടപ്പിലാക്കിയ സർക്കാർ പ്രൈമറി വിദ്യാലയവും ചെറിയാക്കര തന്നെ.
ഇഷാന്റെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം പൂജപ്പുരയിലെ എസ് സി ഇ ആർ ടി യിൽ നടന്നു. നടൻ സ്വരാജ് ഗ്രാമിക സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ആഫീസർ പി.പ്രമോദിന് സി.ഡി. കൈമാറി സ്വിച്ചോൺ കർമം നിർവഹിച്ചു. അസി.പ്രൊഫസർ ഡോ.എസ്.ജയലക്ഷ്മി അധ്യക്ഷയായി.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ സി.രാമകൃഷ്ണൻ, ബി ആർ സി പരിശീലകൻ എ.എസ്.മൻസൂർ, വികസന സമിതി ചെയർമാൻ പി.ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി എം.പി.സതീശൻ, ഡോ.സുധീർ എന്നിവർ പ്രസംഗിച്ചു. റിസർച്ച് ആഫീസർ ഡോ.ബാബു കാരത്താൻ സ്വാഗതവും പ്രധാനാധ്യാപിക വി.എം.പുഷ്പവല്ലി നന്ദിയും പറഞ്ഞു. വിധു.പി.നായർ, ഷാജി കാവിൽ, രഞ്ജിത് ഓരി, എന്നിവരുടെ നേതൃത്വത്തിലാണ് ഇഷാൻ എന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രം സ്കൂൾ നിർമിച്ചത്

No comments:
Post a Comment