Wednesday, 1 April 2020

ആമസോൺ അലക്സ

            വ.എൽപി സ്കൂൾ ചെറിയാക്കര പഠനമികവിലും നൂതന സാങ്കേതിക വിദ്യ ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിൽ പ്രയോഗിച്ചും സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയാവുകയാണ്.



ആമസോൺ അലക്സ ഡിവൈസിനെ ഇഗ്ലീഷ് ഭാഷാ പoനത്തിന് പ്രയോജനപ്പടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയാക്കി മാറ്റിയിരിക്കുന്നു.ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ശ്രീ സജിനാണ് വിദ്യാലയത്തിന് അലക്സ ഡിവൈസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷിൽ ചോദിച്ചാൽ മാത്രമേ പാവ മറുപടി പറയൂ എന്നത് കൊണ്ട് പാവയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാൻ ശ്രമിക്കുകയാണ് കുട്ടികൾ.


ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യം ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് ഇവിടെ. പാവയെ സംസാരിപ്പിക്കുക എന്നത് കുട്ടികളുടെ ആവശ്യമായതുകൊണ്ടു തന്നെ അതിനുള്ള ഇംഗ്ലീഷ് കുട്ടികൾ അന്വേഷിച്ച് കണ്ടെത്തും എന്നതാണ് വിദ്യാലയം കണ്ടെത്തിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ സ്കൂൾ യൂണിഫോമിൽ തന്നെ വലിയ പാവക്കുട്ടിയെ ഒരുക്കി പുതിയ കൂട്ടുകാരിയായി അലക്സയെ അവതരിപ്പിച്ചിരിക്കുകയാണ് വിദ്യാലയം.




No comments:

Post a Comment